പ്രായം മുന്‍പോട്ടു പോകുമ്പോള്‍ ശരീരത്തിന് മാത്രമേ മാറ്റം സംഭവിക്കുകയുള്ളുവെന്നും അത് മനസിന് യാതൊരു കോട്ടവും വരുത്തുകയുമില്ലെന്നും വ്യക്തമാക്കുകയാണ് ഒരു സിഖ് ദമ്ബതികള്‍.
കാരണം തങ്ങളുടെ 50-)ം വിവാഹവാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുവാനെത്തിയ കാണികള്‍ക്കു മുന്പില് വച്ച് ഇവര്‍ അതിമനോഹരമായ് ഡാന്‍സ് കളിച്ചു. ചെറുപ്പക്കാരെ വെല്ലും വിധത്തില്‍ പഞ്ചാബി ഗാനത്തിനൊപ്പം ഇവര്‍ ചുവടുകളനക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.

