ഉത്തർപ്രദേശ് : അയോധ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാച്ചടങ്ങിന് ശ്രീ രാമജന്മഭൂമി–ബാബറി മസ്ജിദ് കേസിലെ പ്രധാന ഹര്‍ജിക്കാരിലൊരാളായിരുന്ന ഇക്ബാല്‍ അന്‍സാരിക്ക് ക്ഷണം. ഭൂമി പൂജയ്ക്കും ക്ഷണം കിട്ടിരുന്നു. ഇക്ബാല്‍ അന്‍സാരി പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുത്തേക്കും. ക്ഷേത്രത്തിനായി തിരഞ്ഞെടുത്ത പൂജാരിമാരില്‍ എസ്സി വിഭാഗത്തില്‍ നിന്ന് മൂന്ന് പേരും ഒബിസി വിഭാഗത്തില്‍ നിന്ന് ഒരാളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
3,240 അപേക്ഷകരില്‍ നിന്നാണ് 24 പേരെ തിരഞ്ഞെടുത്തത്. അയോധ്യ വിമാനത്താവളത്തിന് മഹര്‍ഷി വാത്മീകി രാജ്യാന്തര വിമാനത്താവളം, അയോധ്യ ധാം എന്ന് പേരു നല്‍കാനുള്ള ശുപാര്‍ശയ്ക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്കി. ക്ഷേത്രത്തിന്റെ മുഖ്യകവാടത്തില്‍ സിംഹം, ഹനുമാന്, ഗരുഡന്, ആന എന്നിവയുടെ ശില്പങ്ങള് സ്ഥാപിച്ചു. രാജസ്ഥാനിലെ ബന്‍സി പഹാഡ്പുര്‍ ഗ്രാമത്തില്‍ നിന്നുള്ള ശിലയിലാണ് ശില്പങ്ങള് ഒരുക്കിയിട്ടുള്ളത്.


