ഡല്‍ഹി: വൈഎംസിഎ ദേശീയ അധ്യക്ഷനായി ജസ്റ്റിസ് ബഞ്ചമിന് കോശി ബുധനാഴ്ച ചുമതലയേല്‍ക്കും.
കഴിഞ്ഞ ദിവസം പൂര്‍ത്തിയായ ദേശീയ എക്സിക്യൂട്ടീവ് തിരഞ്ഞെടുപ്പില്‍ വൈഎംസിഎ ദേശീയ അധ്യക്ഷനായി ജസ്റ്റിസ് ബഞ്ചമിന് കോശിയെ തിരഞ്ഞെടുപ്പ് നിരീക്ഷകന് ജസ്റ്റിസ് അനില്‍ദേവ് സിങ് പ്രഖ്യാപിചിരുന്നു . തിരഞ്ഞെടുപ്പ് ഡല്‍ഹി ഹൈക്കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും തിരെഞ്ഞെടുപ്പ് നിരീക്ഷകനായ ജസ്റ്റിസ് അനില്‍ദേവ് അന്ന് പ്രഖ്യാപിച്ചിരുന്നു.

തുടര്‍ന്ന് ചൊവ്വാഴ്ച ഡല്‍ഹി ഹൈ കോര്‍ട്ട് ഡിവിഷന് ബെഞ്ച് മുന്‍പാകെ പത്തനംത്തിട്ട വൈ എം സി എയും വൈ എം സി എ ദേശിയ സമ്മതിയും കൊടുത്ത കേസ് തള്ളി ഉത്തരവായി. വ്യാജരേഖ ഹാജരാക്കിയവകയില് പത്തനംതിട്ട വൈഎംസിഎയെ അയോഗ്യരാക്കിയതോടെ നിലവില്‍ ദേശീയ അധ്യക്ഷനായിരുന്ന ലെബി ഫിലിപ് മാത്യുവിനു മത്സരിക്കാനുള്ള അവസരം നഷ്ടപ്പെട്ടിരുന്നു. ഇതോടെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ജസ്റ്റിസ് ബഞ്ചമിന് കോശിയുടെ പേരു മാത്രമാണ് ഉണ്ടായിരുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അശോകന് സോളമന്, ഗൗരവ് കല്യാണ്‍, ജേക്കബ് കോശി എന്നിവരും ട്രഷററായി ആര്.എസ്.ഷെട്ടിയാനുമാണ് വിജയിച്ചത്


