ഗതാഗത നിയമം ലംഘിക്കുന്നവരെ പിടികൂടാനുള്ള കർശന നടപടിയുമായി മുന്നോട്ട് പോകുകയാണ് പോലീസ്. അതിനിടയിലാണ് ഒരു യുവതിയുടെ സ്കൂട്ടർ യാത്ര സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഹെൽമറ്റിനു പകരം അലുമിനിയം പാത്രം തലയിൽ കമഴ്ത്തി വച്ചുകൊണ്ടാണ് യുവതി സ്കൂട്ടർ ഓടിക്കുന്നത്. 40 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ യുവതി വാഹന പരിശോധനയെ നേരിടാൻ അലുമിനിയം പാത്രം ഹെൽമറ്റായി ഉപയോഗിക്കുകയാണെന്നാണ് അടിക്കുറിപ്പ്. ഈ വാഹനത്തിനു പുറകെ സഞ്ചരിച്ച ആളുകളാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

