ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,48,315 ആയി. 24 മണിക്കൂറിനിടെ 22,771 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 442 പേര് കൂടി മരിച്ചതോടെ കൊവിഡ് മരണം 18,655 ആയി. നിലവില്‍ 2,35,433 പേരാണ് ചികിത്സയില്‍ ഉള്ളത്. 3,94,227 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിന ടുത്തെത്തി. 1,92,990 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 8,376 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. ഡല്‍ഹിയില്‍ 94,695 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 1,904 പേര് മരണമടഞ്ഞു.

