ബി.ജെ.പിയുടെ പൊന്നാപുരം കോട്ടയായ ഉത്തർപ്രദേശിൽ പ്രധാനമന്ത്രി മോദിക്കടക്കം വൻ തിരിച്ചടി. 80 സീറ്റുകളുള്ള യു.പിയിൽ വോട്ടെണ്ണൽ തുടങ്ങി ആദ്യ ഒന്നരമണിക്കൂറിൽ 41സീറ്റിലും ഇൻഡ്യ ലീഡ് ചെയ്യുന്നു.അയോധ്യയില്‍ രാമക്ഷേത്രവും ഹിന്ദുത്വവും വിലപ്പോയില്ലെന്നാണ് ആദ്യഘട്ട വോട്ടെണ്ണലിലെ സൂചന. രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദില്‍ സമാജ് വാദി പാർട്ടിയാണ് ലീഡ് ചെയ്യുന്നതെന്നും ശ്രദ്ധേയം.ഒരുഘട്ടത്തിൽ 6000ലേറെ വോട്ടുകൾക്ക് മോദി പിന്നിൽ പോയി. വോട്ടെണ്ണൽ തുടങ്ങി ആദ്യ 100 മിനിട്ടിലും പിന്നിലായ മോദി, പിന്നീട് 100 വോട്ടിന് മുന്നേറി. റായ്ബറേലിയിലാകട്ടെ രാഹുൽ ഗാന്ധി വിജയക്കുതിപ്പ് തുടരുകയാണ്
നിലവിലെ പിസിസി അധ്യക്ഷന്‍ കൂടിയായ അജയ് റായിയെ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ബാഹുബലിയെന്നാണ് വിളിക്കുന്നത്. ഇത്തവണ എസ് പിയുടെ പിന്തുണയോടെയാണ് അജയ് റായ് വാരാണയിയില്‍ മൂന്നാം അങ്കത്തിനിറങ്ങിയത്.അയോധ്യ സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തിലും ബി.ജെ.പി സ്ഥാനാർഥി പിന്നിലാണ്. 2019ലെ തെഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.പിയിൽ എൻ.ഡി.എക്ക് അടിത്തറ നഷ്ടപ്പെടുമെന്ന് ഉറപ്പ്.