കൊല്‍ക്കത്ത: മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്നലെ രാത്രി തുടങ്ങിയ സത്യാഗ്രഹ സമരം തുടരുന്നു. കേന്ദ്രം പ്രതികാരം തീര്‍ക്കുന്നതായി ആരോപിച്ച മമത സംസ്ഥാന ബജറ്റിന് സത്യാഗ്രഹപന്തലില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് അംഗീകാരം നല്‍കിയത്.

പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള വാര്‍ഷിക മെഡലുകള്‍ സമ്മാനിച്ചതും സമരവേദിയില്‍ തന്നെ. സത്യാഗ്രഹ പന്തലിന് അടുത്ത് ഒരുക്കിയ സ്റ്റേജിലാണ് മമതാ ബാനര്‍ജി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെഡലുകള്‍ സമ്മാനിച്ചത്.
കൊല്‍ക്കത്തയിലെ നാടകീയ നീക്കങ്ങള്‍ക്ക് ശേഷമുള്ള തര്‍ക്കം രൂക്ഷമാകുകയാണ്. ഭരണഘടനയെ സംരക്ഷിക്കുക എന്ന പേരില്‍ കൊല്‍ക്കത്ത മെട്രോ ചാനലിലാണ് മമത ബാനര്‍ജി സത്യാഗ്രഹമിരിക്കുന്നത്. നരേന്ദ്ര മോദി ബംഗാളില്‍ ഭരണ അട്ടിമറിക്ക് ശ്രമിക്കുകയാണെന്ന് മമത ആരോപിച്ചു.


