ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുഴപ്പിക്കുന്ന ചോദ്യങ്ങളുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. റാഫേലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ നിന്ന് പ്രധാനമന്ത്രി ഒളിച്ചോടുകയാണ്- രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റിലെ റാഫേല്‍ ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടി പഞ്ചാബ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാന്‍ പോയി.റാഫേല്‍ ഇടപാടുകളുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ ചോദ്യങ്ങള്‍ക്ക് മോദി മറുടി പറയുന്നില്ല.
പ്രസക്തമായ അഞ്ചു ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്.അനില്‍ അംബാനിക്ക് കരാര്‍ എങ്ങനെ കിട്ടി?, ഉയര്‍ന്ന തുകക്ക് കരാര്‍ നല്‍കിയത് ആര്?, റഫാല്‍ വിമാനങ്ങളുടെ അറ്റകുറ്റപ്പണിയെ കുറിച്ചുള്ള നിബന്ധന എന്തിന് ഒഴിവാക്കി? പ്രതിരോധ മന്ത്രാലയത്തിന്റെ എതിര്‍പ്പിനെ മറികടന്ന് തീരുമാനം എടുത്തത് എന്തിന്?, വിമാനം ലഭിക്കാനുള്ള നടപടി വൈകിപ്പിച്ചത് ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനെ ബാധിച്ചില്ലേ? എന്നീ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. പാര്‍ലമെന്റില്‍ നിന്നും തുറന്ന പുസ്തകമായ റാഫേല്‍ പരീക്ഷയില്‍ നിന്നും പ്രധാനമന്ത്രി രക്ഷപ്പെട്ടിരിക്കുന്നു. ഞാന്‍ ഇന്നലെ പാര്‍ലമെന്റില്‍ ചോദിച്ച നാല് ചോദ്യങ്ങള്‍ പ്രധാനമന്ത്രിയോട് ചോദിക്കണമെന്ന് വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിക്കുന്നു രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.


