ന്യൂഡല്‍ഹി: ഗംഗാ നദിയിലെ മലിനീകരണംനേരിടുന്നതിന് ശക്തമായ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ഉത്സവാഘോഷങ്ങളുടെ ഭാഗമായി വിഗ്രഹങ്ങളും പൂജാവസ്തുക്കളും നിമഞ്ജനം ചെയ്യുന്നത് കര്‍ശനമായി വിലക്കിക്കൊണ്ട് നാഷണല്‍ മിഷന് ഫോര്‍ ക്ലീന്‍ ഗംഗ (എന്‍എംസിജി) ഉത്തരവിറക്കി. പൂജനടത്തുന്ന കടവുകളില്‍ പ്രത്യേക സംരക്ഷണ സംവിധാനങ്ങള്‍ ഒരുക്കണമെന്നും 15 ഇനനിര്ദേശങ്ങളില് പറയുന്നു.
ദസ്സറ, ദീപാവലി, സരസ്വതി പൂജ തുടങ്ങിയ ഉത്സവാഘോഷങ്ങളുടെ ഭാഗമായി ഗംഗാനദിയിലും പോഷക നദികളിലും വിഹ്രഹങ്ങള്‍ നിമഞ്ജനം ചെയ്താല്‍ 50,000 രൂപ പിഴയായി ഈടാക്കാനാണ് നിര്‍ദേശം. നദികളുടെ കടവുകളിലും തീരങ്ങളിലും സുരക്ഷ ഏര്‍പ്പെടുത്താനും ബാരിക്കേഡുകള്‍ സ്ഥാപിക്കാനും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.


