ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയിലെ സീലംപൂരില്‍ തിങ്കളാഴ്ച്ച രാത്രി 11:30ഓടെയാണ് നാലുനില കെട്ടിടം തകര്‍ന്നുവീണത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവവേശിപ്പിച്ചു.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടന്നുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. അഗ്നിശമനസേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.


