പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് രോഗവിവരം കാര്‍ത്തി അറിയിച്ചത്. ചെറിയ രോഗലക്ഷണങ്ങളാണുള്ളത്. മെഡിക്കല്‍ നിര്‍ദ്ദേശങ്ങളനുസരിച്ച് ഹോം ക്വാറന്റീനിലാണെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ തുടങ്ങിയ നേതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

