ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 20,903 കേസുകള്‍ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 379 മരണ ങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെയായി 6,25,544 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 18213 പേര്‍ക്ക് ഇതിനകം ജീവന് നഷ്ടപ്പെട്ടു. 2,27,439 പേരാണ് രാജ്യത്ത് ഇപ്പോള്‍ ചികിത്സ യിലുള്ളത്. 3,79,892 പേരാണ് ഇതിനകം രോഗമുക്തി നേടിയത്. മഹാരാഷ്ട്രയില്‍ മാത്രം ഇന്നലെ 6328 കേസും 125 മരണവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 1,86,626ഉം മരണം 8178മാണ്. തമിഴ്നാട്ടില്‍ 98,392 കേസും 1321 മരണവും ഇതിനകം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന ലെ മാത്രം തമിഴ്നാട്ടില്‍ 4343 കേസും 57 മരണവുമുണ്ടായി. ഡല്‍ഹിയില്‍ ഇന്നലെ മാത്രം 2373 കേസും 61 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തില്‍ 1886, ഉത്തര്‍പ്രദേശില്‍ 735, ബംഗാളില്‍ 699, രാജസ്ഥാനില്‍ 439, തെലുങ്കാനയില്‍ 275, കര്‍ണാടകയില്‍ 272, മധ്യപ്രദേശില്‍ 589 മരണങ്ങള് ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

