നിസര്‍ഗ തീവ്ര ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത് ഇപ്പോള്‍ മുംബൈ തീരത്തേക്ക് അടുക്കുകയാണെന്നും ഉച്ചയോടെ മുംബൈ, ഗുജറാത്ത് തീരങ്ങള്ക്കി ടയില്‍ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മുംബൈ തീരത്ത് 110 കിലോമീറ്ററിലായിരിക്കും നിസര്‍ഗ ആഞ്ഞടിക്കുന്നത്.
മുംബൈയില്‍ നിന്ന് ഏതാണ്ട് 100 കിലോമീറ്റര്‍ ദൂരെയുള്ള അലിബാഗിലാണ് ചുഴലിക്കാറ്റ് തീരം തൊടുക. ചുഴലിക്കാറ്റിന് മുന്നോടിയായി മുംബൈ നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ കരയിലേക്ക് കയറാന്‍ സാധ്യതയുണ്ടെന്നും, നഗരത്തില്‍ വലിയ വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്നും കണക്കുകൂട്ടുന്നുണ്ട്. കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
ജനങ്ങളോട് അതീവ ജാഗ്രത പാലിക്കണമെന്നും പുറത്തിറങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നത്.