ന്യൂഡല്‍ഹി: ഗ്യാൻവാപി മസ്ജിദിനുള്ളില്‍ കാശിവിശ്വനാഥ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ മൂന്നാം ദിനവും പൂജകള്‍ നടത്തി.
കനത്ത സുരക്ഷയിലാണ് പൂജകള്‍ നടത്തിയത്. 20,000 പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.
അതേസമയം ആരാധനാലയ സംരക്ഷണ നിയമം അട്ടിമറിക്കുന്നതായി മുസ്ലിം വ്യക്തി ബോർഡ് ആരോപിച്ചു. അതേസമയം സമുച്ചയത്തിലെ നിലവറയില്‍ ഹിന്ദു വിഭാഗത്തിന് ആരാധന നടത്താൻ അനുമതി നല്കിയ വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേചെയ്യാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചിരുന്നു.
ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് ഗ്യാൻവാപി മസ്ജിദ് കമ്മിറ്റിയാണ് ഹൈക്കോടതിയെ സമീപിച്ചത്. മസ്ജിദ് സ്ഥിതിചെയ്യുന്ന മേഖലയില്‍ ക്രമസമാധാനം പാലിക്കണമെന്ന നിർദേശം മാത്രം നല്‍കിയാണ് കമ്മിറ്റിയുടെ ആവശ്യം ജസ്റ്റീസ് രോഹിത് രഞ്ജൻ അഗർവാളിന്റെ ബെഞ്ച് തള്ളിയത്.


