ദില്ലി: ഭരണഘടന ബെഞ്ച് ഇടക്കിടക്ക് ചേരാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ഭരണഘടന ബഞ്ച് അടിക്കടി സംഘടിപ്പിക്കാനും പുനസംഘടിപ്പിക്കാനും ആകില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരെ അറിയിച്ചത്. തന്ത്രിക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് കോടതി ഭരണഘടനാ ബെഞ്ച് ഇടക്കിടയ്ക്ക് ചേരാനാകില്ലെന്ന് അറിയിച്ചത്.
മാത്രമല്ല ശബരിമല കേസ് ജനുവരി 22ന് കേസ് പരിഗണിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നെന്നും അന്ന് ചേരുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതിന് മുമ്പ് ശബരിമലക്കേസ് കേള്‍ക്കാനാകില്ലെന്നും സുപ്രീംകോടതി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കി. തന്ത്രി കണ്ഠര് രാജീവരുടെ നടപടി കോടതിയലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടി രണ്ടു വനിതാ അഭിഭാഷകരാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ആവശ്യം. അതേസമയം, തന്ത്രിയോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടും. ദേവസ്വം ബോര്‍ഡിനോട് കൂടിയാലോചന നടത്താതെ തന്ത്രി നടയടച്ചത് ഗുരുതര വീഴ്ചയാണെന്നും തന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടിയെടുക്കുമെന്നും ബോര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു.


