ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുനില്‍ അറോറ ചുമതലയേറ്റു. ഓംപ്രകാശ് റാവത്ത് ശനിയാഴ്ച വിരമിച്ച ഒഴിവിലേക്കാണ് സുനില്‍ അറോറ എത്തിയിരിക്കുന്നത്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് സുനില്‍ അറോറയുടെ കീഴിലായിരിക്കും നടക്കുക.
1980 ബാച്ച് രാജസ്ഥാന് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു ഇദ്ദേഹം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയില്‍ മൂന്ന് വര്‍ഷം കാലാവധിയുണ്ട്.
വാര്‍ത്ത വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെയും നൈപുണ്യ വികസന സംരഭകത്വ മന്ത്രാലയത്തിന്റെയും സെക്രട്ടറിയായും അറോറ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2005-2008 കാലയളവില്‍ രാജസ്ഥാന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അതിന് മുന്‍പ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായിരുന്നു.


