ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ 14 പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് കേദാർനാഥ് യാത്ര അടച്ചിട്ടിരിക്കുകയാണ്. ഭീംഭാലിക്ക് സമീപം മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് കേദാര്‍നാഥ് പൂര്‍ണമായും ഒറ്റപ്പെട്ടു. കേദാര്‍നാഥില്‍ കുടുങ്ങിയ 250 തീര്‍ഥാടകരെ സുരക്ഷിതമായി എയര്‍ലിഫ്റ്റ് ചെയ്ത് സോനപ്രയാഗിലേക്ക് മാറ്റിയതായി എസ്ഡിആര്‍എഫ് അറിയിച്ചു.
ഇതുവരെ 2200-ലധികം യാത്രക്കാരെ ഒഴിപ്പിച്ചതായും രക്ഷാപ്രവർത്തനം തുടരുകയാണെന്നും എസ്ഡിആർഎഫ് അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലും മലമുകളിലും താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. എയർ ഇന്ത്യയുടെ എയർക്രാഫ്റ്റ് ഹബ് സ്ഥാപിച്ചതായി ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു.


