രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നു. 6,04,641 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 2,26,947 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,59,860 പേര് രോഗമുക്തരായി. രാജ്യത്തെ രോഗമുക്തി നിരക്ക് 59.51 ശതമാനമാണ്. 24 മണിക്കൂറിനിടെ 434 പേർ കൂടി വൈറസ് ബാധ മൂലം മരിച്ചു. നിലവിൽ 17,834 പേർക്കാണ് കൊവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടത്. മഹാരാഷ്ട്രയില്‍ മാത്രം കൊവിഡ് മരണങ്ങള് 8,000 കടന്നു. 1,80,298 പേര്‍ക്ക് മഹാരാഷ്ട്രയില്‍ മാത്രം വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. 94,049 പേര്‍ക്കാണ് തമിഴ്നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,264 മരണവും റിപ്പോര്‍ട്ട് ചെയ്തു. 89,802 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഡല്‍ഹിയില്‍ 2,803 പേരാണ് മരിച്ചത്. ആഗോള തലത്തിൽ രോഗ ബാധിതരുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പരിശോധനകൾ അടിയന്തരമായി വർദ്ധിപ്പിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും നിർദ്ദേശം നൽകി.

