ഓപ്പറേഷൻ സിന്ദൂറിനുശേഷം, 2,000-ത്തിലധികം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഇന്ത്യ മടക്കി അയച്ചു. 2000ത്തോളം പേർ സ്വമേധയ മടങ്ങി പോകാൻ തയ്യാറായതായും റിപ്പോർട്ട്. ത്രിപുര, മേഘാലയ, അസം എന്നിവിടങ്ങളിലെ അതിർത്തി വഴിയാണ് മടക്കി അയച്ചത്.
ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ത്രിപുര, മേഘാലയ, അസം എന്നീ സംസ്ഥാനങ്ങളിലെത്തിച്ചാണ് ഇവരെ ബംഗ്ലാദേശിലേക്ക് തിരികെ അയക്കുന്നത്. ഇതിന് പുറമെ തിരിച്ചുപോകാൻ സ്വയം സന്നദ്ധരായി എത്തുന്നവരുമുണ്ട്. പൊലീസും മറ്റും കണ്ടെത്തി തിരികെ അയക്കുന്ന അനധികൃത കുടിയേറ്റക്കാരിൽ ഭൂരിഭാഗവും ഗുജറാത്തിൽ നിന്നുള്ളവരാണ്. ഡൽഹി, ഹരിയാന, രാജസ്ഥാൻ, അസം, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ.
പിടികൂടുന്നവരെ വ്യോമ സേന വിമാനങ്ങളിൽ അതിർത്തിയിൽ എത്തിച്ചു BSF ന് കൈമാറും.ഭക്ഷണവും ബംഗ്ലാദേശി കറൻസിയും നൽകി മടക്കി അയക്കാൻ ആണ് പദ്ധതി. മടക്കി അയക്കുന്നവരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ച് ഇമിഗ്രേഷൻ ഡാറ്റയുമായി ബന്ധിപ്പിക്കാൻ ശ്രമം.


