ലക്നോ: പതിവായി യോഗ ചെയ്താല്‍ കൊറോണ വൈറസ് പോലെയുള്ള മാരകരോഗങ്ങള്‍ ഇല്ലാതാക്കാമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊറോണ വൈറസ് ലോകത്തിലെ നിരവധി രാജ്യങ്ങളിലേക്കു പടര്‍ന്നുപിടിച്ച് ഭീതി വിതയ്ക്കുന്നതിനിടെയാണു ബിജെപി മുഖ്യമന്ത്രിയുടെ പരാമര്‍ശം.
നാം ഇന്ത്യന്‍ പൈതൃകം കുറച്ചുകൂടി ആഴത്തില്‍ മനസിലാക്കേണ്ടതുണ്ട്. യോഗയിലൂടെ നിരവധി കാര്യങ്ങള്‍ നേടാനാകും. ലോകം മാനസികവും ശാരീരികവുമായ രോഗങ്ങള്‍ക്കെതിരെ പോരാടുകയാണ്. ഇതെല്ലാം ഭേദമായാല്‍ ആര്‍ക്കും രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം, വൃക്ക തകരാറ്, കരള്‍ തകരാര്‍, കൊറോണ വൈറസ് എന്നിവപോലും ആര്‍ക്കും അനുഭവപ്പെടില്ല- ഋഷികേശില്‍ അന്താരാഷ്ട്ര യോഗോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ യോഗി പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ജപ്പാന്‍ജ്വരവും ഇതുമൂലമുള്ള മരണനിരക്കും കുറഞ്ഞെന്ന് അവകാശപ്പെട്ട യോഗി, 25 വര്‍ഷമായി ഗൊരഖ്പൂരിലും കിഴക്കന്‍ യുപിയിലും താന്‍ ഈ രോഗത്തിനെതിരേ പോരാടുകയാണെന്നും യോഗ മാത്രമാണ് ഈ രോഗങ്ങള്‍ക്കു മരുന്നെന്നു താന്‍ മനസിലാക്കിയെന്നും കൂട്ടിച്ചേര്‍ത്തു.