ന്യൂഡല്‍ഹി: രാജ്യത്തിന്റെ ആദ്യ വനിതാ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന് പിന്നാലെ ട്രോള്‍ അമ്ബുമായി കോണ്‍ഗ്രസ്. ഇന്ദിരാ ഗാന്ധിയാണ് രാജ്യത്തിന്റെ ആദ്യ വനിതാ പ്രതിരോധമന്ത്രിയെന്നും നിങ്ങളുടെ പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസിനിടെ ആ പാഠം വിട്ടു പോയോ എന്നും കോണ്‍ഗ്രസ് ട്വീറ്റിലൂടെ ചോദിക്കുന്നു. ചരിത്രമറിയില്ലെങ്കില്‍ പഠിക്കണമെന്നുമാണ് കോണ്‍ഗ്രസ് മോദിയോട് ട്വീറ്റിലൂടെ പരിഹസിച്ചത്.
FYI, Smt Indira Gandhi was the first woman Defence Minister of India – you should brush up your history – incase you missed this chapter during your Entire Political Science degree. https://t.co/w3QEjkUpHH
— Congress (@INCIndia) March 1, 2019
നിര്‍മലാ സീതാരാമനാണ് ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധമന്ത്രിയെന്ന് കന്യാകുമാരിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് മോദി പറഞ്ഞത്. പാക് കസ്റ്റഡിയില്‍നിന്നു മടങ്ങിയെത്തിയ അഭിനന്ദന് തമിഴ്നാട്ടുകാരനാണ് എന്നതില്‍ തമിഴ്നാട്ടുകാര്‍ക്ക് അഭിമാനിക്കാമെന്ന് പറഞ്ഞതിനൊപ്പം ‘ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രതിരോധ മന്ത്രി തമിഴ്നാട്ടുകാരിയാണെന്നതില് ഞാന്‍ അഭിമാനിക്കുന്നു’ എന്ന് മോദി പറഞ്ഞു. ഇതാണ് പ്രധാനമന്ത്രിയെ വെട്ടിലാക്കിയത്.


