ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ ഉന്നാവോ പെണ്‍കുട്ടി അപകടനില തരണംചെയ്തു. ഡല്‍ഹി എയിംസില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയെ വാര്‍ഡിലേക്ക് മാറ്റി. കേസില്‍ സിബിഐ ഇതുവരെ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. പെണ്‍കുട്ടി പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത ശേഷം മാത്രമേ മൊഴി എടുക്കുവെന്നാണ് അറിയുന്നത്.
പെണ്‍കുട്ടിയുടെ അഭിഭാഷകനും എയിംസില്‍ ചികിത്സയിലാണ്. വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇരുവരെയും സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് ലക്നോവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍നിന്നും എയിംസില്‍ എത്തിച്ചത്. പെണ്‍കുട്ടിയെ എയിംസില്‍ പ്രവേശിപ്പിക്കുമ്ബോള്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഒരു മാസത്തെ ചികിത്സകള്‍ക്കു ശേഷമാണ് പെണ്‍കുട്ടി അപകടനില തരണംചെയ്തത്.


