കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്ത്. കേസുകളുടെ എണ്ണത്തിൽ ഫ്രാൻസിനെയും ജർമനിയെയും രാജ്യം മറികടന്നു. കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഒൻപതാം സ്ഥാനത്തായിരുന്ന രാജ്യം ഒറ്റദിവസം കൊണ്ടാണ് രണ്ട് രാജ്യങ്ങളെ മറികടന്ന് ഏഴാം സ്ഥാനത്തേക്ക് എത്തിയത്. അമേരിക്ക, ബ്രസീൽ, റഷ്യ, സ്പെയിൻ, യു.കെ, ഇറ്റലി എന്നീ രാജ്യങ്ങളാണ് യഥാക്രമം ഒന്ന് മുതൽ ആറ് വരെ സ്ഥാനങ്ങളിൽ.
ഇന്ത്യയിൽ മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ റെക്കോർഡ് വേഗത്തിലാണ് കുതിച്ചുയരുന്നത്. മഹാരാഷ്ട്രയിൽ ഇതുവരെ 67,655 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകളുടെ 34 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്.


