രാജ്യത്ത് പാചകവാതകത്തിന് വീണ്ടും വിലകൂട്ടി. ഗാര്‍ഹിക സിലിണ്ടറിന്റെ വില 11.50 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടറിന്റെ വില 597രൂപയായിട്ടുണ്ട്. ഗാര്‍ഹികേതര സിലിണ്ടറിന് 110 രൂപ കൂടിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ എല്‍പിജിയുടെ വില വര്‍ദ്ധിച്ചതിന്റെ ഫലമായാണ് ഇത്തരത്തില്‍ ഒരു വില വര്‍ദ്ധനവ് എന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് വില വര്‍ദ്ധനവ് സംബന്ധിച്ച് പ്രതികരിച്ചത്. എന്നാല്‍ പുതിയ വിലവര്‍ദ്ധനവ് ലോക്ക്ഡൗണ്‍ കാലത്ത് പ്രഖ്യാപിച്ച പാക്കേജ് പ്രകാരം സിലണ്ടര്‍ ലഭിക്കുന്ന പ്രധാനമന്ത്രി ഉജ്ജല യോജന ഉപയോക്താക്കള്‍ക്ക് ഇത് ബാധകമല്ല.