
ദില്ലി: ജെയ്ഷെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്തിന് പിന്നിൽ പ്രവർത്തിച്ച ഇന്ത്യൻ നയതന്തജ്ഞരെ അഭിനന്ദിച്ച് അഖിലേഷ് യാദവ്. മസൂദിനെ അറസ്റ്റ് ചെയ്യാൻ പാകിസ്ഥാൻ തയാറാകണമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ പ്രത്യേക യോഗമാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള തീരുമാനമെടുത്തത്. നയതന്ത്ര തലത്തിലെ ഇന്ത്യയുടെ വലിയ വിജയമാണ് തീരുമാനം. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ചൈന മാത്രമാണ് എതിര്‍ത്തിരുന്നത്.


