ഫിറോസ്പുര്‍: പാകിസ്താന് ചാരന് എന്ന സംശയത്തില്‍ പഞ്ചാബില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഫിറോസ്പുരിലെ മബോക്കില് വെച്ചാണ് ഇയാളെ പിടികൂടിയത്. മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ്, കാമറ എന്നിവയും ഇയാളില്‍നിന്ന് പിടികൂടിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് സ്വദേശിയാണ് ഇയാളെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഒരു ബിഎസ്എഫ് കേന്ദ്രത്തിന്റെ ചിത്രം എടുക്കുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍നിന്ന് പിടികൂടിയ ഫോണില്‍ പാകിസ്താന് സിം കാര്‍ഡ് ആണ് ഉണ്ടായിരുന്നതെന്നും പോലീസ് വ്യക്തമാക്കി. പാകിസ്താനിലെ നിരവധി തീവ്രവാദ വിഭാഗങ്ങളുമായി ബന്ധപ്പെടാനുള്ള നമ്പറുകള്‍ ഇയാളുടെ ഫോണില്‍നിന്ന് കണ്ടെത്തി. കൂടാതെ നിരവധി പാകിസ്താന് ഫോണ്‍ നമ്പറുകളും കണ്ടെത്തിയിട്ടുണ്ട്.
പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാകിസ്താന് സംഘര്‍ഷം മുച്ഛിച്ച സാഹചര്യത്തിലാണ് അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പരിശോധന കര്‍ശനമാക്കിയത്. പാക് പിടിയിലുള്ള വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമനെ പാകിസ്താന് ഇന്ന് മോചിപ്പിക്കുമെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് ചാരനെ പിടികൂടിയത്.


