തന്റെ പുതിയ ചിത്രമായ ബാറ്റിൽ ഓഫ് ഗൽവാൻ എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തത് മുതൽ സൽമാൻ ഖാൻ സോഷ്യൽ മീഡിയയിൽ എയറിലാണ്. 2020ൽ ഇന്ത്യൻ ചൈന അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും പട്ടാളക്കാർ തമ്മിലുണ്ടായ ഉണ്ടായ പോരാട്ടത്തെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന ചിത്രത്തിലെ അർജിത്ത് സിങ് ആലപിച്ച മാതൃഭൂമി എന്ന ഗാനമാണ് സൽമാൻ ഖാനെ എയറിൽ കയറ്റിയിരിക്കുന്നത്.
ഗാനത്തിലെ ദൃശ്യങ്ങളിൽ അങ്ങേയറ്റം മോശമായാണ് സൽമാൻ ഖാൻ ലിപ്പ് സിങ്ക് ചെയ്തിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ നിന്നും ഭായ്ജാൻ ട്രോളേറ്റുവാങ്ങി. അർജിത്ത് സിങ് വളരെ ഉയർന്ന പിച്ചിൽ പാടിയിരിക്കുന്ന ഗാനം പ്രത്യേകിച്ച് ഭാവ വ്യത്യാസമില്ലാതെ യാതൊരു കമ്മിറ്റ്മെന്റും ഇല്ലാതെയാണ് സൽമാൻ പാടിയിരിക്കുന്നത് എന്നുമാണ് വിമർശനം.


