ന്യൂഡെല്‍ഹി: പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോടെയാണ് പിയൂഷ് ഗോയലിന്റെ ബജറ്റ് അവതരണം തുടങ്ങിയത്. ബജറ്റ് ചോര്‍ന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രതിപക്ഷം ബഹളം വെച്ചത്. ബജറ്റ് അവതരണം രാവിലെ 11ന് ആരംഭിച്ചപ്പോള്‍ മുതല്‍ പ്രതിപക്ഷം ബഹളം വെച്ചു. കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയാണ് നേരത്തെ ബജറ്റ് ചോര്‍ന്നുവെന്ന ആരോപണമുന്നയിച്ചത്.
These pointers are being Circulated to Media people by Govt Sources . If all this or substantive amount of these proposals find reflection in the budget would it not tantamount to a BUDGET LEAK ? @RahulGandhi @AICCMedia @INCIndia @PTI_News @ndtv @IndiaTodayFLASH @MallikarjunINC pic.twitter.com/uPgAMjszNG
— Manish Tewari (@ManishTewari) February 1, 2019
ബജറ്റിലെ സുപ്രധാന തീരുമാനങ്ങള്‍ ട്വിറ്ററിലൂടെ മനീഷ് പുറത്തുവിട്ടു. ബജറ്റിലുള്ളതെന്ന് കരുതുന്ന പതിനൊന്നു വിവരങ്ങളാണ് മനീഷിന്റെ ട്വീറ്റില്‍ ഉള്ളത്. കാര്‍ഷിക വായ്പ, ഭവനവായ്പ തുടങ്ങിയവയ്ക്കു നല്‍കാനുദ്ദേശിക്കുന്ന ഇളവുകളെക്കുറിച്ചുള്ള സൂചനകളാണ് പുറത്തുവന്നിരിക്കുന്നത്. ഇക്കാര്യങ്ങള്‍ ബജറ്റിലുണ്ടെങ്കില്, ബജറ്റ് ചോര്‍ന്നതായി കരുതേണ്ടിവരുമെന്നും മനീഷ് തിവാരി പറഞ്ഞു.