വയനാട്: തിരുനെല്ലിയില്‍ 17-കാരനായ സ്കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വ്യാപാരി അറസ്റ്റില്‍. പുല്‍പ്പള്ളി സ്വദേശി ജോസിനെയാണ് കാട്ടിക്കുളം പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷം മുമ്പ് ജോസ് സമാനമായ രീതിയില്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നു ഇക്കാര്യം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍ പറയുന്നു
പീഡനത്തിനിരയായ കുട്ടി വിവരം സ്കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ കുട്ടിയുമായി നേരിട്ട് കാട്ടിക്കുളം പോലീസ് സ്റ്റേഷനില്‍ എത്തിയ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജോസ് പോലീസിന്റെ വലിയിലാകുന്നത്.
.
പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ജോസിന്റെ പേരില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മസിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.