വയനാട്: മുട്ടിലില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസുകാരി മരിച്ചു. മുട്ടില്‍ കുട്ടമംഗലം മാന്തൊടി വീട്ടില്‍ അഫ്തറിന്റെ മകള്‍ ഹൈഫ ഫാത്തിമയാണ് മരിച്ചത്.
വീട്ടിലെ ബാത്ത്റൂമില്‍ വച്ച ബക്കറ്റില്‍ കുട്ടി തലകീഴായി വീഴുകയായിരുന്നു.
കുട്ടിയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം കൈനാട്ടി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.


