വയനാട്: മരക്കൊമ്പുകള്‍ നീക്കം ചെയ്യാന്‍ ജീപ്പിനു മുകളില്‍ തോട്ടി കെട്ടി വച്ച് പോയ കെ.എസ്.ഇ.ബി വാഹനത്തിന് എ.ഐ ക്യാമറ 20,500 രൂപ പിഴയിട്ടു.
വാഹനത്തിന് മുകളില്‍ തോട്ടി വച്ച് കെട്ടിയതിന് 20000 രൂപയും ഡ്രൈവറുടെ സീറ്റ് ബെല്‍റ്റിടാത്ത യാത്രയ്ക്ക് 500 രൂപയുമാണ് പിഴയിട്ടിരിക്കുന്നത്. പിഴയടക്കേണ്ട സാഹചര്യം ഉണ്ടായാല്‍ തുക കെ.എസ്.ഇ.ബി അടയ്ക്കുമെന്ന് ഇദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.
കെ.എസ്.ഇ.ബിയുടേയും മോട്ടോര്‍ വാഹന വകുപ്പിന്റേയും ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ വിഷയം ചര്‍ച്ച ചെയ്യുന്നതായാണ് വിവരം. ഇതോടെ പിഴ ഒഴിവാക്കുമെന്നാണ് കരുതുന്നത്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ കെ.എസ്.ഇ.ബി ഇത്തരം വാഹനം ഉപയോഗിക്കുന്നത് പതിവാണ്. ക്യാമറ വന്നതാേടെ വിഷയത്തിന് എങ്ങിനെ പരിഹാരം കാണുമെന്ന് ആശങ്കയിലാണ് ജീവനക്കാര്‍