വയനാട്: ലോക്ക് ഡൗണ്‍ കാലത്തെ മറയാക്കി സംസ്ഥാനത്ത് മൂന്നുബാറുകള്ക്ക് സര്‍ക്കാര്‍ അനുമതി നല്കി. വയനാട്ടിലാണ് പുതിയബാറുകള്. ഇതോടെ ജില്ലയിലെ ബാറുകളുടെ എണ്ണം ഒമ്പതായി. ലോക്ക് ഡൗണിന് ശേഷം ഈ ബാറുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും. വയനാട്ടില്‍ നിലവില്‍ ആറ് ബാറുകളാണുള്ളത്. മാനന്തവാടിയില്‍ രണ്ടും, കല്‍പ്പറ്റ, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, വടുവഞ്ചാല്‍ എന്നിവിടങ്ങളില്‍ ഓരോ ബാറുകളുമാണ് ഉള്ളത്.