മാനന്തവാടി: മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ ആസൂത്രണം ചെയ്യപ്പെട്ടതായിരുന്നു ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ഭരണത്തിലുള്ളതുകൊണ്ട് മാത്രമാണ് സിപിഎം കൊലപാതക രാഷ്ട്രീയത്തിന് അവധി നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫോണ്‍ കോള്‍ വിവരങ്ങള്‍ പൂർണമായി കിട്ടാതിരുന്നതാണ് ഗുഡാലോചനയിലേക്ക് അന്വേഷണം നീളാതിരുന്നതിന് കാരണമെന്നും ചെന്നിത്തല പറഞ്ഞു. സർവീസ് പ്രൊവൈഡർമാരോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിവരങ്ങള്‍ കിട്ടിയിരുന്നില്ല. താൻ ആഭ്യന്തരമന്ത്രിയായ ഘട്ടത്തില്‍ ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ചിരുന്നു.ഫോണ്‍ കോള്‍ വിവരങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ പല ഉന്നതരും ടി.പി വധ ഗൂഡാലോചനയില്‍ ഉള്‍പ്പെടുമായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
എം.വി. ഗോവിന്ദൻ ഈ വിധിയെ സ്വാഗതം ചെയ്തതുതന്നെ അവർക്ക് ഈ കേസിലുള്ള പങ്ക് വ്യക്തമാക്കുകയാണ്. രണ്ടു പ്രതികളെക്കൂടി ഉള്‍പ്പെടുത്തി അവർക്ക് ശിക്ഷ വിധിക്കാൻ പോകുന്ന ഈ കേസ് സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ത്തന്നെ പാർട്ടി ഈ കുറ്റം ഏറ്റെടുക്കുന്നതായി ബോധ്യപ്പെടുകയാണെന്നും ചെന്നിത്തല പറഞ്ഞു.


