വയനാട്: ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസറെ പട്ടിയെ അഴിച്ച് വിട്ട് കടിപ്പിച്ചതായി പരാതി. തൃക്കൈപ്പറ്റയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സംഭവത്തില്‍ ജില്ലാ ഓഫീസര്‍ മായാ എസ് പണിക്കര്‍ക്ക് പരുക്കേറ്റു. ഉടന്‍ തന്നെ ഇവര്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെത്തി ചികിത്സ തേടി.
പരാതി അന്വേഷിക്കാനായി ജില്ലാ ഓഫീസര്‍ക്കൊപ്പം കൗണ്‍സിലര്‍ നാജിയ ഷെറിനും ഉണ്ടായിരുന്നു. നാജിയ ഷെറിന് ഭയന്നോടുന്നതിനിടെ വീണ് പരുക്കേറ്റിട്ടുണ്ട്. നാട്ടുകാര്‍ എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. നെല്ലിമാളം സ്വദേശി ജോസ് എന്നയാള്‍ക്കെതിരെ മേപ്പാടി പൊലീസില്‍ ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയിട്ടുണ്ട്.