മാനന്തവാടി: ബേലൂർ മഖ്നയെ പിടിക്കാനുള്ള ദൗത്യസംഘത്തിനുനേരെ പാഞ്ഞടുത്ത് മറ്റൊരു മോഴയാന. ബാവലി വനമേഖലയിലുണ്ടായിരുന്ന മയക്കുവെടി സംഘത്തിനു നേരെയാണ് ബേലൂർ മഖ്നയ്ക്കൊപ്പമുണ്ടായിരുന്ന മോഴയാനയുടെ ആക്രമണം.
വെടിയുതിർത്ത് ശബ്ദമുണ്ടാക്കി മോഴയെ ആർആർടി ടീം തുരുത്തി. കഴിഞ്ഞ 30 മണിക്കൂറായി ബേലൂർ മഖ്നയ്ക്കൊപ്പമുള്ള മോഴയാനയാണ് പ്രശ്നം സൃഷ്ടിച്ചത്.

