വയനാട്: വയനാട്ടില്‍ മനുഷ്യവാസമേഖലകളില്‍ വന്യമൃഗങ്ങള്‍ കടന്നാക്രമിക്കുന്ന അവസ്ഥയുണ്ടായെന്ന് ടി. സിദ്ദിഖ് എംഎല്‍എ.
വീടാണ് നമ്മുടെ അഭയകേന്ദ്രം ആ വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയാത്ത അവസ്ഥയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയാണ് മാനന്തവാടിയില്‍ ഒരാളുടെ ജീവനെടുത്തത്. ഈ ആനയെ ട്രാക്ക് ചെയ്യേണ്ടത് വനംവകുപ്പാണ്. വനംവകുപ്പിനുണ്ടായിരിക്കുന്നത് ഗുരുതര വീഴ്ചയാണ്. സംഭവത്തില്‍ ഒന്നാംപ്രതി വനംമന്ത്രിയാണ്.