ദിനംപ്രതി ഇന്ത്യ മുഴുവന്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. കര്‍ണാടകത്തില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ മുത്തങ്ങ ചെക്ക് പോസ്റ്റു വഴി കേരളത്തിലേയ്ക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിച്ചു. ശനിയാഴ്ച 1653 പേരാണ് മുത്തങ്ങ വഴിയെത്തിയത്. കോവിഡ് നിരീക്ഷണ ത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാന്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശത്തെ വകവെക്കാതെ ചെക്കപോസ്റ്റ് കടക്കുന്നവരും ധാരാളമുണ്ട്. കര്‍ണാടകത്തില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ കഴിഞ്ഞ ഒരാഴ്ചയായാണ് തിരികെയെത്തുന്നവരുടെ എണ്ണം കൂടിയത്. ശനിയാഴ്ച മാത്രം 1839 കേസുകളാണ് കര്‍ണാടകത്തില്‍ സ്ഥിരീകരിച്ചത്. ഇതില്‍ 1172 കേസുകളും ബെംഗളൂരുവിലാണ്. പാസ് വേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ തെറ്റായി വ്യാഖാനിച്ചതോടെ അതിര്‍ത്തി ചെക്പോസ്റ്റ് കടക്കാന്‍ പലര്‍ക്കും മണിക്കൂറുകള്‍ എടുക്കേണ്ടി വന്നു. നിലവില്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്ക്കും യാത്രാനുമതിയുണ്ട്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അനുവദിക്കുന്ന സമയം അല്പദിവസങ്ങള് കഴിഞ്ഞിട്ടാണെങ്കിലും ചെക്പോസ്റ്റില്‍ അത് മാനദണ്ഡമാക്കുന്നില്ല. ക്വാറന്റീന് ഉള്‍പ്പെടെയുള്ള തുടര്‍നിരീക്ഷണങ്ങള്‍ എളുപ്പമാക്കുന്നതിനാണ് കോവിഡ് ജാഗ്രതയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നത്.
ഓരോ വ്യക്തിയും താമസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇവര്‍ മുത്തങ്ങയിലെ ത്തുമ്പോഴേ വിവരം അറിയാനും മുന്നൊരുക്കങ്ങള്‍ നടത്താനുമാകും. മുത്തങ്ങയില്‍ റെഡ്സോണുകളില്‍നിന്ന് വരുന്നവരുടെയും രോഗലക്ഷണങ്ങള്‍ ഉള്ളവരുടെയും സ്രവം പരിശോധനയ്ക്കെടുക്കുന്നുണ്ട്. രജിസ്റ്റര്‍ചെയ്യാതെ എത്തുന്നവരുടെ രജിസ്ട്രേഷന് നടപടികളും മുത്തങ്ങയില്‍ ചെയ്യേണ്ടിവരും. ശനിയാഴ്ച രാത്രി വൈകിയും ഫെസിലിറ്റേഷന്‍ സെന്ററിന് പ്രവര്‍ത്തിക്കേണ്ടിവന്നു. ഇതോടെ ഞായറാഴ്ചമുതല്‍ സ്ഥലത്ത് കൂടുതല്‍ പോലീസുകാരെ വിന്യസിച്ച് മുത്തങ്ങയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഫെസിലിറ്റേഷന്‍ സെന്ററിന് ഒരു കിലോമിറ്റര്‍ അകലെ വാഹനങ്ങള്‍ തടഞ്ഞ് നിശ്ചിത എണ്ണം എന്ന കണക്കിലാണ് കടത്തിവിടുന്നത്.