കല്‍പ്പറ്റ:വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സംഘം എത്തി. തലപ്പുഴ കമ്പമല എസ്റ്റേറ്റ് പാടികളിലാണ് അഞ്ചംഗ സായുധ മാവോയിസ്റ്റ് സംഘം എത്തിയത്. വൈകിട്ട് ആറരയോടെ എത്തിയ സംഘം അരമണിക്കൂറോളം പാടികളിലെ തൊഴിലാളികളുമായി സംസാരിച്ചു. പൊലീസ് സ്ഥാപിച്ച സി.സി.ടി.വി. തകർത്ത സംഘം പാടികളിൽ നോട്ടീസും പതിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് മാവോയിസ്റ്റ് സംഘം കമ്പമലയിൽ എത്തുന്നത്.

