തൃശ്ശൂര്‍: മൊബൈല്‍ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊണ്ടോട്ടി സ്വദേശി അജിന് (20) ആണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.കെ. ഷൈജുവും ആളൂര്‍ ഇന്‍സ്പെക്ടര്‍ കെ.സി. രതീഷും സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
എസ്.ഐ. യു. രമേഷ്, സീനിയര്‍ സി.പി.ഒ ഇ.എസ്. ജീവന്, സി.പി.ഒ.മാരായ കെ.എസ്. ഉമേഷ്, ഐ.വി. സവീഷ് എന്നിവരടങ്ങിയ സംഘമാണ് കൊല്ലങ്കോട് പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.