തൃശ്ശൂര്‍:തനിക്ക് വധ ഭീഷണിയുണ്ടെന്നും ജീവൻ അപായപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്നും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസിലെ പരാതിക്കാരന് സുരേഷ്. അന്വേഷണം സിപിഎം നേതാക്കളിലേക്ക് എത്തിയതിന് പിന്നാലെ തനിക്കു നേരെ ഭീഷണി വര്‍ധിച്ചു. സ്പെഷ്യല്‍ ബ്രാഞ്ചും ഇന്റലിജന്‍സ് ബ്യൂറോയും ഇതേ സംബന്ധിച്ച് തനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തന്നെ അന്വേഷിച്ച് വീട്ടിലേക്ക് വരെ ആളുകളെത്തിയിരുന്നു. ബാങ്ക് മാനജർ ബിജു കരീമും ജില്‍സും നേരത്തെ തനിക്കെതിരെ ഭീഷണി മുഴക്കിയിരുന്നെന്നും സുരേഷ് പറഞ്ഞു.