തൃശൂര്‍ : കാട്ടാക്കാമ്പാല്‍ മള്‍ട്ടിപ്പര്‍പ്പസ് സഹകരണ സംഘത്തില്‍ കരുവന്നൂര്‍ മോഡല്‍ വായ്പ തട്ടിപ്പ്. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ സംഘമാണിത്. സഹകരണ സംഘം സെക്രട്ടറി വി.ആര്.സജിത്തിനെതിരെ പൊലീസ് കേസെടുത്തു. രണ്ടു പതിറ്റാണ്ടായി കോണ്‍ഗ്രസ് ഭരിക്കുന്ന കാട്ടാക്കാമ്പാല്‍ മള്‍ട്ടിപ്പര്‍പ്പസ് സഹകരണ സംഘത്തില്‍ വന്‍തട്ടിപ്പാണ് ഭരണസമിതി സെക്രട്ടറി വി.ആര്.സജിത് നടത്തിയത്. പത്തുവര്‍ഷം കോണ്‍ഗ്രസിന്റെ പഞ്ചായത്തംഗമായിരുന്നു സജിത്. അംഗന്‍വാടി അധ്യാപികയുടെ ഓണറേറിയം സര്‍ട്ടിഫിക്കറ്റ് കൈക്കലാക്കി അധ്യാപിക അറിയാതെ വായ്പയെടുത്തു. ഒന്‍പതു ലക്ഷം രൂപയുടെ വായ്പ തിരിച്ചടവ് നോട്ടിസ് ലഭിച്ചപ്പോഴാണ് അധ്യാപിക ഈ തട്ടിപ്പ് തിരിച്ചറിയുന്നത്. അംഗന്‍വാടിയ്ക്കു ഭൂമി വാങ്ങാന്‍ വായ്പ സാധ്യത അറിയാനാണ് ഓണറേറിയം സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്. വായ്പ ലഭിക്കില്ലെന്നാണ് സജിത് അറിയിച്ചതും.
Home Kerala കാട്ടാക്കാമ്പാല്‍ മള്‍ട്ടിപ്പര്‍പ്പസ് സഹകരണ സംഘത്തില്‍ കരുവന്നൂര്‍ മോഡല്‍ വായ്പ തട്ടിപ്പ്
കാട്ടാക്കാമ്പാല്‍ മള്‍ട്ടിപ്പര്‍പ്പസ് സഹകരണ സംഘത്തില്‍ കരുവന്നൂര്‍ മോഡല്‍ വായ്പ തട്ടിപ്പ്
by രാഷ്ട്രദീപം
by രാഷ്ട്രദീപം

