തൃശൂര്‍: 200 കോടിയുടെ സേഫ് ആൻഡ് സ്ട്രോംഗ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി പ്രവീണ്‍ റാണയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാൻ ഉത്തരവ്.
ആദം ബസാര്‍, പുഴയ്ക്കല്‍ എന്നിവിടങ്ങളിലെ ഓഫീസുകള്‍ കണ്ടുകെട്ടാനാണ് തൃശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്.കൃഷ്ണതേജയാണ് ഉത്തരവിറക്കിയത്. അതാത് മേഖലകളിലെ തഹസീല്‍ദാര്‍മാര്‍ക്കാണ് സ്വത്ത് കണ്ടുകെട്ടുന്ന ചുമതല നല്‍കിയിരിക്കുന്നത്.
റാണയ്ക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിലായി 260 കേസുകളാണുള്ളത്. നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്നാണ് കേസ്. ഒൻപത് മാസത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞ ദിവസം റാണ ജാമ്യത്തിലിറങ്ങിയിരുന്നു.


