തൃശൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരേ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്ഐ. ഏങ്ങണ്ടിയൂര്‍ സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്കൂളില്‍ പരിപാടിക്കെത്തിയപ്പോഴായിരുന്നു പ്രതിഷേധം.
പോലീസ് സുരക്ഷയും സിആര്‍പിഎഫ് സുരക്ഷയും മറികടന്നെത്തിയ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. പോലീസ് പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇവിടെയുണ്ടായിരുന്ന മറ്റു ചിലരും എസ്എഫ്ഐക്കാരെ കൈയേറ്റം ചെയ്തത് സംഘര്‍ഷത്തിന് ഇടയാക്കി. ഇത് ബിജെപി പ്രവര്‍ത്തകരാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
പിന്നീട് 15 എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബുധനാഴ്ചയും തൃശൂരിലെ വിവിധ ഇടങ്ങളില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധിച്ചിരുന്നു. 57 പേരെയാണ് ബുധനാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്.