തൃശ്ശൂര്‍: എ.സി.മൊയ്തീന് എംഎല്‍എക്ക് മാര്ഗതടസമുണ്ടായതിനെചൊല്ലി തൃശൂര്‍ കുന്നംകുളത്ത് സംഘര്‍ഷം. സിപിഎം പ്രവര്‍ത്തകരും കാര്‍ യാത്രക്കാരനായ റായിസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കുന്നംകുളത്ത് സിപിഎം ഓഫീസിന് സമീപത്തായിരുന്നു സംഭവം. കാർ യാത്രക്കാരനായ കുന്നംകുളം സ്വദേശി റൗസിനും സിപിഎം പ്രവർത്തകനുമാണ് മർദ്ദനമേറ്റത്.
മുൻ നഗരസഭ ചെയർമാൻ ജയപ്രകാശിന് കവിളത്ത് പരിക്കേറ്റു. സംഭവത്തില്‍ പരാതി നൽകുമെന്ന് ഇരുകൂട്ടരും അറിയിച്ചു.പൊതുസ്ഥലത്ത് ബഹളംവെച്ചതിനും, മാർഗ്ഗതടസം ഉണ്ടാക്കിയതിനും യുവാവിനെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു.