തിരുവനന്തപുരം: ബാലരാമപുരം ആറാലുംമൂട് ഇന്ത്യന്‍ കോഫിഹൗസിലെ ജീവനക്കാരനെ വിശ്രമമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.നെയ്യാറ്റിന്‍കര വ്ളാങ്ങാമുറി സ്വദേശി ലാല്‍ സിംഗ് (50 ) ആണ് മരിച്ചത്.
പുലര്‍ച്ചെ നാലരയ്ക്ക് മറ്റ് ജീവനക്കാരെത്തിയിട്ടും ലാല്‍ സിംഗിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിശ്രമ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.


