തിരുവനന്തപുരം: മകള്‍ വീണയുടെ കമ്പനിക്കെതിരായ ആരോപണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഭാര്യയുടെ പെന്ഷന് തുക ഉപയോഗിച്ചാണ് മകള്‍ ബിസിനസ് തുടങ്ങിയത് എന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ മകള്‍ക്കെതിരെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നടത്തുന്ന അന്വേഷണത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.
ആരോപണങ്ങള്‍ വ്യാജമാണ്. തനിക്കും കുടുംബത്തിനുമെതിരെ ഉയരുന്ന തുടര്‍ ആരോപണങ്ങളുടെ ഭാഗം മാത്രമാണ് ഈ വ്യാജ ആരോപണങ്ങള്‍. ഇതെല്ലാം ജനം സ്വീകരിക്കുമോ എന്ന് കാണണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
മുന്‍പ് ഭാര്യയെ കുറിച്ചായിരുന്നു ആരോപണങ്ങള്‍. ഇപ്പോള്‍ അത് മകള്‍ക്കെതിരെ ആയി. കൊട്ടാരം പോലുള്ള വീട് ഒക്കെ ഇപ്പോള്‍ കേള്‍ക്കാന്‍ പോലും ഇല്ല. ബിരിയാണി ചെമ്ബ് വിവാദവും തന്നെ ബാധിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.