തിരുവനന്തപുരം : ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ ജീവത്യാഗത്തെ അപമാനിച്ച ഹിന്ദു മഹാസഭ നിലപാടില്‍ പ്രതിഷേധിച്ചു എംഎസ്എഫ് ഗാന്ധി ഘാതകനും ഹിന്ദു മഹാസഭ പ്രവര്‍ത്തകനുമായ നാഥൂറാം വിനായക് ഗോഡ്സെയെ സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതീകാത്മകമായി തൂക്കിലേറ്റി. പ്രതിഷേധം എം.എസ്.എഫ് ജില്ല പ്രസിഡ്ന്റ് ഷഫീക്ക് വഴിമുക്ക് ഉത്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ നൗഫല്‍ കുളപ്പട അദ്ധ്യക്ഷനായി എം.എസ്.എഫ്. സംസ്ഥാന സമിതി അംഗം അല്‍ റസിന്, മുക്തര്‍ കരമന, സനോഫര്‍ വിഴിഞ്ഞം, അന്സിഫ്, ഷെഹിന് മാടന്‍വിള, അബ്ഷര്‍ മെമാന, അസ്ലം മാഹിന്‍ വിഴിഞ്ഞം,സുഫിയാന് കുളപ്പട എന്നിവര്‍ നേതൃത്വം നല്കി.

