തിരുവനന്തപുരം:കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് ഏര്‍പ്പെടുത്തിയ പ്രഥമ പ്രിയദര്‍ശിനി സാഹിത്യ പുരസ്കാരം കഥാകൃത്ത് ടി.പത്മനാഭന്. അടൂര്‍ ഗോപാലകൃഷ്ണന് അധ്യക്ഷനായ ജൂറിയാണ് പുരസ്കാരജേതാവിനെ നിശ്ചയിച്ചത്. സമഗ്ര സാഹിത്യസംഭാവനകള്ക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ആര്‍ട്ടിസ്റ്റ് ബി.ഡി. ദത്തന് രൂപകല്‍പ്പന ചെയ്ത ശില്പവും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.ഡിസംബറില്‍ സമ്മാനിക്കും. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ പേരിലാണ് പുരസ്കാരം നല്‍കുന്നത്.

