തിരുവനന്തപുരം : നീറമണ്‍കരയില്‍ അലമാര തലയില്‍ വീണ് വൃദ്ധ മരിച്ചു. നീറമണ്‍കര വിനായക നഗറില്‍ രാജലക്ഷ്മി (83) ആണ് മരിച്ചത്.ഒറ്റയ്ക്ക് താമസിക്കുന്ന ഇവരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കട്ടിലില്‍ കിടന്ന ഇവരുടെ ദേഹത്തേയ്ക്ക് അലമാര വീണുകിടക്കുകയായിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു.
ബന്ധുക്കള്‍ ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കിട്ടാതെ വന്നപ്പോള്‍ അയല്‍ക്കാരോട് വിവരം തിരക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇവര്‍ ചെന്ന് നോക്കുമ്ബോള്‍ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ജനലിലൂടെ നോക്കിയപ്പോള്‍ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
പിന്നീട് പോലീസ് എത്തി വാതില്‍ തകര്‍ത്താണ് അകത്ത് കടന്നത്. മോഷണ ശ്രമമോ മറ്റോ ഉണ്ടായിട്ടുണ്ടോ എന്ന് വിശദമായ ഫോറന്‍സിക് പരിശോധനക്ക് ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.