തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാര്‍ഥിയായ സിദ്ധാര്‍ഥന്റെ മരണം കേരളത്തിലെ കാമ്ബസുകളില്‍ നടന്ന ഏറ്റവും ക്രൂരമായ കൊലപാതമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.
കേസില്‍ എസ്എഫ്ഐക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും സതീശന് വിമര്‍ശിച്ചു.
കേസിലുള്‍പ്പെട്ട പ്രധാനപ്പെട്ട എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്യാതെ അവര്‍ക്ക് ജാമ്യം കിട്ടാനുള്ള സൗകര്യം ഒരുക്കുകയാണ് പോലീസ് ചെയ്യുന്നത്. കേട്ടുകേള്‍വില്ലാത്ത രീതിയിലുള്ള ആക്രമണമാണ് ഉണ്ടായത്. ബെല്‍റ്റും കമ്ബിവടിയുമെല്ലാം ഉപയോഗിച്ചാണ് വിദ്യാര്‍ഥിയെ തല്ലിക്കൊന്നത്.


